കുറ്റ്യാടി: വടകര ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം സഹോദരിയും കെ.പി.സി.സി.ജനറൽ സിക്രട്ടറിയുമായ പത്മജ വേണുഗോപാൽ കുറ്റ്യാടി താഴേ നരിക്കുട്ടും ചാലിൽ നടന്ന വനിത സംഗമത്തിൽ എത്തി. ജനങ്ങളാണ് ശക്തി എന്ന വിശ്വാസം മുറുകെ പിടിച്ചിരുന്ന കെ.കരുണാകരന്റെ മക്കൾ എന്ന നിലയിൽ എന്നും ജനപക്ഷത്തായിരിക്കുമെന്നും നരേന്ദ്ര മോദിയുടേയും പിണറായിയുടേയും ജനദ്രോഹ ഭരണത്തിനെതിരെ യു ഡി.എഫിനെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. വനിതാ സംഘമത്തിൽ ടി.കെ.നബിസ അദ്ധ്യക്ഷത വഹിച്ചു.വനിതാ ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആമീന ടീച്ചർ, മഹിള കോൺഗ്രസ്, സംസ്ഥാന സെക്രട്ടറി സന്ധ്യകരണ്ടോട്, ശ്രീനിജകെ.പി, ബീന ഏലിയാറ, വിജി വിനോദ് അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ മാസ്റ്റർ, യു.വി ബിന്ദു, കമല പണിക്കർ , പ്രമോദ് കക്കട്ടിൽ, കേളോത്ത് കുഞ്ഞമ്മദ്കുട്ടി, എസ്.ജെ സജീവ് കുമാർ, പി.പി.ദിനേശൻ, പി.കെ.സുരേഷ് എന്നിവർ സംസാരിച്ചു.
:യു .ഡി .എഫ് വനിതാ സംഗമത്തിൽ എത്തിയ പത്മജ വേണുഗോപാലിന് സ്ത്രികൾ സ്വീകരണം നൽകുന്നു.