കൊയിലാണ്ടി: വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ പി.ജയരാജനെയും എ.പ്രദീപ് കുമാറിനെയും വിജയിപ്പിക്കുവാൻ കൊയിലാണ്ടി കളള് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കുടുംബ സംഗമം തീരുമാനിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എ.ഷാജി,പി.വിശ്വൻ,കന്മന ശ്രീധരൻ,ടി.കെ.ചന്ദ്രൻ, ടി.കെ.ജോഷി,പി.പി.സുധാകരൻ,കെ.എസ്.കനകദാസ്,എം.ശിവദാസൻ,എം.ആർ.അനിൽ കുമാർ എന്നിവർ സംസാരിച്ചു. പ്രതിഭകളായ വിദ്യാർഥികളെ അനുമോദിക്കുകയും കുടുംബ സഹായ ഫണ്ട് വിതരണവും പരിപാടിയിൽ നടന്നു.