പേരാമ്പ്ര: വടകര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജന്റെ പേരാമ്പ്ര മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനത്തിന് ആവേശകരമായ സ്വീകരണം. ഇന്നലെ രാവിലെ 8.30ന് ചക്കിട്ടപാറ പഞ്ചായത്തിലെ നരിനടയിൽ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. സ്ഥാനാർത്ഥിയെ കാത്ത് സ്ത്രീകളും കുട്ടികളും വൃദ്ധരുമുൾപെടെ നിരവധി പേർ രാവിലെ തന്നെ സ്വീകരണ കേന്ദ്രത്തിലെത്തിയിരുന്നു. കോൺഗ്രസ് പാർട്ടി പലകാര്യത്തിലും ബിജെപി യെ അനുകരിച്ചു തുടങ്ങിയെന്നും രാജസ്ഥാനിൽ കാലിക്കടത്തിൽ ഏർപ്പെട്ടവരെ ജയിലിച്ചെത് ഇതിന്റെ ഭാഗമാണെന്നും സംഘപരിവാർ ശക്തികളെ ദുർബലപ്പെടുത്താൻ എൽ ഡി എഫിന് മത്രമെ കഴിയൂ എന്നും പി.ജയരാജൻ പറഞ്ഞു . എൽ.ഡി.എഫ് നേതാക്കളായ കെ.കുഞ്ഞമ്മത് , എ.കെ ചന്ദ്രൻ, എം കുഞ്ഞമ്മത് , കെ സജീവൻ, എൻ കെ അബ്ദുൾ ലത്തീഫ് ,പി.കെ.എം ബാലകൃഷ്ണൻ ,കെ.ജി രാമനാരായണൻ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് ചെമ്പനോടയിൽ സ്വീകരണം. നിരവധി പേർ ഇവിടേയും സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തി . തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപ രോഗം പിടിപെട്ട രോഗികളെ ചികിത്സിക്കുന്നതിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ വീട് പി. ജയരാജൻ സന്ദർശിച്ചു. ലിനിയുടെ ഭർത്താവ് സജീഷ്, മക്കൾ റിതുൽ, സിദ്ധാർഥ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ കണ്ടു സംസാരിച്ചു. തുടർന്ന് തോട്ടത്താം കണ്ടി , കടിയങ്ങാട്, വിളയാട്ടു കണ്ടിമുക്ക്, എന്നിവിടങ്ങളിൽ സ്വീകരണം. തുടർന്ന് കല്ലോട്, മരുതേരി , മുളിയങ്ങൽ , കളോളി പൊയിൽ , അഞ്ചാംപീടിക , ആവള, ചെറുവണ്ണൂർ, പാലച്ചുവട്, അയിമ്പാടിപ്പാറ, കീഴരിയൂർ , നടുവത്തൂർ പോസ്റ്റ് ഓഫീസ്, ഊരള്ളൂർ,പറമ്പത്ത് , ചാവട്ട്, എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കാരയാട് എ കെ ജി സെൻററിന് സമീപം സമാപിച്ചു .വിവിധ യോഗങ്ങളിൽ നേതാക്കളായ എ കെ ചന്ദ്രൻ, കെ കെ ബാലൻ , പി കെ സുരേഷ് ,ഇ കുഞ്ഞിരാമൻ, സി.ബിജു , എസ് കെ സജീഷ്, എൻ കെ അബ്ദുൾ അസീസ്, കെ പി എം ബാലകൃഷ്ണൻ, സുനിൽ ഓടയിൽ, കെ സജീവൻ, കെ ജി രാമനാരായണൻ തുടങ്ങിയവർ സംസാരിച്ചു .