മാനന്തവാടി: കൊയിലേരി പുതിയിടം ഒറകണ്ടത്തിൽ സിജോ (ജോസഫ് 44) നിര്യാതനായി.ഹൃദയവാൽവ് സംബന്ധമായ അസുഖത്തെ തുടർന്ന് മണിപ്പാൽ ഹോസ്പിറ്റിലിൽ ഓപ്പറേഷന് വിധേയമായിരുന്നു. ഇൻഡസ്ട്രീയൽ തൊഴിൽ ചെയ്തുവരികയായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ സിജോ കൊയിലേരി പ്രത്യാശ എ.എ. ഗ്രൂപ്പ്, കൊയിലേരി ഉദയ വായനശാല എന്നിവയിൽ സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9.30ന് പയ്യംപളളി സെന്റ് കാതെറൈൻസ് ഫൊറോന പളളിയിൽ.
ഭാര്യ: ലിസ. മക്കൾ: അജിൻ, ആൽബിൻ.