വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ 62ാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക കെ.ടി ഷീല, ക്ലാർക്ക് പി.കെ ഹരിദാസ് എന്നിവർക്കുള്ള യാത്രയയപ്പും സിനിമ പിന്നണി ഗായകൻ അജയ് ഗോപാൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ടി.സത്യനാഥൻ, പൊലീസ് മെഡൽ ജേതാക്കളായ പ്രദീപ് വലിയവളപ്പിൽ, ബിജേഷ് മുണ്ടേരി എന്നിവരെ ചടങ്ങിൽ ആദരിക്കുകയും സ്കൂൾ പുറത്തിറക്കുന്ന പ്രത്യേക സപ്ലിമെന്റിന്റെ പ്രകാശനവും നടന്നു. പിടിഎ പ്രസിഡണ്ട് എഫ് എം മുനീർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ചുണ്ടയിൽ മൊയ്തുഹാജി, എം.സി പ്രേമചന്ദ്രൻ, ആർ കെ മുഹമ്മദ്,കെ കെ മോഹനൻ,സുധീഷ് കരുവാണ്ടി,എം ചന്ദ്രശേഖരൻ,സി പ്രജീഷ്, പി ഹരിദാസ്,കെ രാജൻ, വടയക്കണ്ടി നാരായണൻ, കെ വി ഷെരീഫ, കെ രാധിക, വഫ പർവീൺ, ഇബ്രാഹിം ഹാജി തൻ ഈം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. നേരത്തെ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം കവി പി ആർ രതീഷും പൂർവ അദ്ധ്യാപകസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ മോഹനനും ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള വിവിധ അവാർഡ് വിതരണം, പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് നൽകുന്ന ഉപഹാരങ്ങളുടെ സമർപ്പണം എന്നിവയും ചടങ്ങിൽ നടന്നു.