പ്രവേശനത്തിന് 12 വരെ അപേക്ഷിക്കാം
സർവകലാശാല പഠനവകുപ്പുകളിലെ പി.ജി പ്രവേശന പരീക്ഷക്കും സ്വാശ്രയ സെൻററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേനയുള്ള യു.ജി/പി.ജി പ്രവേശന പരീക്ഷയ്ക്കും ഓൺലൈനായി 12 വരെ ഫീസടയ്ക്കാനും രജിസ്റ്റർ ചെയ്യാനും അവസരമുണ്ടാകും. വിജ്ഞാപന പ്രകാരം വിവിധ കോഴ്‌സുകൾക്ക് നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറൽ 350 രൂപ. എസ്.സി/എസ്.ടി 150 രൂപ. ഒന്നിൽ കൂടുതൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ അധിക പ്രോഗ്രാമിനും 50 രൂപ വീതം അടയ്ക്കണം. ഫോൺ: 0494 2407016, 2407017.
എം.എ ജേർണലിസം പ്രവേശന പരീക്ഷ
സർവകലാശാലാ പഠനവകുപ്പിലും കോളേജുകളിലും നടത്തുന്ന എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി 12. പ്രവേശന പരീക്ഷ മേയ് മൂന്നിന്.
ബി.കോം പരീക്ഷാ സമയത്തിൽ മാറ്റം
26-ന് നടത്തുന്ന കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നാം സെമസ്റ്റർ ബി.കോം/ബി.കോം വൊക്കേഷണൽ (സി.യു.സി.ബി.സി.എസ്.എസ്) പേപ്പർ ബി.സി.എം 3ബി 04 കോർപ്പറേറ്റ് അക്കൗണ്ടിംഗ് (2017 പ്രവേശനം മാത്രം) റഗുലർ പുനഃപരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും.
ബി.എസ് സി നഴ്‌സിംഗ് സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം
നാലാം വർഷ ബി.എസ് സി നഴ്‌സിംഗ് സപ്ലിമെന്ററി പരീക്ഷയ്ക്ക് കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ കോളേജുകളിൽ രജിസ്റ്റർ ചെയ്തവർ കോഴിക്കോട്, വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഒഫ് നഴ്‌സിംഗിലാണ് പരീക്ഷ എഴുതേണ്ടത്.
പരീക്ഷാ അപേക്ഷ
എട്ടാം സെമസ്റ്റർ ബി.ആർക് (2004 സ്‌കീം-2009 മുതൽ 2011 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 12 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 24 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.എ അഫ്‌സൽ-ഉൽ-ഉലമ/ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെൻറ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. ബി.എ/ബി.എസ്.സി/ബി.എ അഫ്‌സൽ-ഉൽ-ഉലമ പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം. പ്രിൻറൗട്ട്, ചെലാൻ സഹിതം 24-നകം ലഭിക്കണം.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ (പോസ്റ്റ് അഫ്‌സൽ-ഉൽ-ഉലമ) സി.യു.സി.എസ്.എസ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
എം.ബി.എ പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എം.ബി.എ (റഗുലർ/ഈവനിംഗ്) ജൂൺ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ബി.വോക് പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബി.വോക് സോഫ്‌റ്റ്വെയർ ഡവലപ്‌മെന്റ്/സോഫ്‌റ്റ്വെയർ ടെക്‌നോളജി പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ വെബ്‌സൈറ്റിൽ.