പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാതെ സഹകരണ ബാങ്കിൽ നിക്ഷേപിച്ചെന്നാരോപിച്ച് യു.ഡി.എഫ് മറ്റു ഗ്രാമപഞ്ചാത്തുകളിലെല്ലാം പെൻഷൻ വിതരണം ചെയ്‌തെങ്കിലും നൊച്ചാട് പഞ്ചായത്തിലെ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാതെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പെൻഷൻ വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ക്ഷേമപെൻഷനുകൾ ഉടൻ വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്നും യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ടി.പി നാസർ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ എസ്.കെ അസൈനാർ, ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, പി.എം പ്രകാശൻ, ടി.കെ ഇബ്രാഹിം, കെ. മധുകൃഷ്ണൻ, ആർ.കെ മുനീർ, കെ.സി ഗോപാലൻ, വി.എം കുഞ്ഞമ്മദ്, എം.കെ അമ്മദ് എന്നിവർ പ്രസംഗിച്ചു