പേരാമ്പ്ര : കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതിചെലവിലും നികുതി പിരിവിലും കൈവരിച്ച മികവിന് സംസ്ഥാന സർക്കാറിൽ നിന്നും കൂത്താളി ഗ്രാമപഞ്ചായത്തിന് പ്രത്യേക അനുമോദനം ലഭിച്ചു. 2018-19 വർഷത്തിലും വികസന ഫണ്ട് (ജനറൽ) നൂറ് ശതമാനവും മെയിന്റനൻസ് ഫണ്ട് 91 ശതമാനവും ചെലവഴിച്ച് മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചു. 100 ശതമാനം കെട്ടിട നികുതിയും ലൈസൻസ് നികുതിയും , തൊഴിൽനികുതിയും പിരിച്ചെടുത്ത ഗ്രാമ പഞ്ചായത്ത് ഈ വർഷം തന്നെ ഐ.എസ്.ഒ അംഗീകാരം വാങ്ങുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. പേരാമ്പ്ര പി.എ.യുവിലും, പേരാമ്പ്ര ബ്ലോക്കിലും പദ്ധതി ചെലവിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നതിനും 100 ശതമാനം നികുതി പിരിച്ചെടുക്കുന്നതിനും പ്രയത്‌നിച്ച മുഴുവൻ ജീവനക്കാരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സൻകുട്ടിയും ഭരണസമിതിയും കൂത്താളി ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതിയും അഭിനന്ദിച്ചു.