sreedaniya-1

ന്യൂഡൽഹി: 577 പുരുഷമാരും 182 സ്‌ത്രീകളും അടക്കം 759 പേർ ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് എന്നിവയ്‌ക്ക് ശുപാർശ ചെയ്യപ്പെട്ടു. ഇതിൽ 361 പേർ ജനറൽ വിഭാഗവും 209 പേർ ഒ.ബി.സിയും 128 പേർ പട്ടികജാതിയും 61 പേർ പട്ടികവർഗവുമാണ്. വിവിധ വകുപ്പുകളിലെ ഒഴിവ് ഇങ്ങനെ: ഐ.എ.എസ്: 180, ഇന്ത്യൻ വിദേശ സർവ്വീസ്: 30, ഐ.പി.എസ്: 150, ഗ്രൂപ്പ് എ:384, ഗ്രൂപ്പ് ബി: 68

2018 ജൂണിൽ പ്രീലിമിനറി പരീക്ഷ ജയിച്ച 10,648പേരാണ് മെയിൻ എഴുത്തു പരീക്ഷയ്‌ക്ക് ഹാജരായത്. 1994പേർ അഭിമുഖത്തിന് യോഗ്യത നേടി.