ബാലുശ്ശേരി: ലോകസഭാ തിരഞ്ഞെടുപ്പോടെ സി.പി. എമ്മിന് ദേശീയ അംഗീകാരം നഷ്ടമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കനത്ത തോൽവി നേരിടേണ്ടി വരുമെന്ന് ഉറപ്പായപ്പോൾ യു.ഡി.എഫ്.സ്ഥാനാർത്ഥി എം.കെ.രാഘവനു നേരെ ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണ് എൽ.എ ഡി.എഫ്.ഇത് ജനങ്ങളുടെ മുമ്പിൽ വിലപ്പോവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ബാലുശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വരുമെന്നും എം.കെ.രാഘവനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് സമ്മതിക്കാൻ പിണറായി തയ്യാറാണോ എന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണത്തിലും സംസ്ക്കാരത്തിലും വിഭജനം ഉണ്ടാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ഇത്തരം പാർട്ടികൾക്ക് ഈ രാജ്യത്ത് നിലനിൽപ്പ് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.പി.ഉസ്മാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി. അംഗങ്ങളായ കെ.രാമചന്ദ്രൻ മാസ്റ്റർ, കെ.എം.ഉമ്മർ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.ബിനോയ്, നാസർ മാസ്റ്റർ,സാജിദ് നടുവണ്ണൂർ
,വൈശാഖ് കണ്ണോറ, ധനീഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു.