കുറ്റ്യാടി: ചേരാപുരം ശ്രീ ശങ്കരേശ്വര ക്ഷേത്രത്തിൽ തന്ത്രി തരണ നെല്ലൂർ പദ്മനാഭനുണ്ണി നമ്പൂതിരിപാടിന്റെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനപൂജ കൾ നടന്നു. വാസ്തുകലശാഭിഷേകം ,ഭഗവതിസേവ, സർപ്പബലി, മഹാമൃത്യം, മഹാഗണി ഗണപതി ഹോമം, രുദ്രാഭിഷേകം, ഉദയാസ്തമനപുജകൾ മറ്റും വിശേഷാൽ പൂജകളും നടത്തപെട്ടു. ഇക്കഴിഞ്ഞ ശിവരാത്രി ദിനത്തിൽ അമ്പലത്തിൽ വച്ച് നടന്ന കലാ മത്സരങ്ങളിൽ വിജയികളായ കലാപ്രതിഭകൾക്കുള്ള പുരസ്‌കാരം ക്ഷേത്രസന്നിധിയിൽ വച്ച് വിതരണം ചെയ്തു. തുടർന്ന് തായമ്പക, മേളയും തിരുവാതിര കളിയും അരങ്ങേറി.