കുറ്റ്യാടി: വടകര പാർലിമെന്റ് നിയോജമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളിധരന്റെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം ഐൻ.എൻ.ടി.യു സി കുറ്റ്യാടിയിൻ നേതൃയോഗം സംഘടിപ്പിച്ചു. ഐൻ.ടി.യു.സി.യുത്ത് വിംഗ് ദേശീയ സെക്രട്ടറി മനോജ് എടാണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.പി.കരുണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ജെ സജിവ്കുമാർ, കേളോത്ത് കുഞ്ഞമ്മദ്കുട്ടി, എൻ പി.കുഞ്ഞിക്കണ്ണൻ, പ്രകാശൻ അമ്പലകുളങ്ങര, ബാപ്പറ്റ അലി, പത്മനാഭൻ ചേരാപുരം, ഉബൈദ് വാഴക്കൻ മംഗലശേരി ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.