പേരാമ്പ്ര: കൂത്താളി ആർപ്പാംകുന്നത്ത് ശ്രീ രക്തചാമുണ്ടി ദേവസ്ഥാനം തിറ മഹോത്സവം 8,9,10 തിയതികളിൽ നടക്കും. എട്ടിന് രാവിലെ ഗണപതിഹോമത്തോടെ പരിപാടികൾക്ക് തുടക്കമാവും. ഒൻപത് മണിക്ക് തിരുവായുധം എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് ഒന്നിന് ഉച്ചപൂജ വൈകീട്ട് ആറിന് ദീപാരാധന 6.30ന് തുടികൊട്ടൽ എന്നിവ നടക്കും. രാത്രി ഏഴിന് ചെണ്ടമേളം, എട്ടിന് അരി ചാർത്തൽ കൂളി ഭഗവതി തിറ, 9ന് രാവിലെ പള്ളിയുണർത്തൽ, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, ഇളനീർകുല വരവ് വൈകീട്ട് നാലിന് വണ്ണത്താൻമൂഴി കടവിൽ നിന്നും പുറപ്പെടും. രാത്രി എട്ട് മുതൽ രക്തചാമുണ്ടി ഭഗവതി വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, കുട്ടിച്ചാത്തൻ വെള്ളാട്ടം തുടർന്ന് തണ്ടാൻ വരവ്പുലർച്ചെ രണ്ടിന് ഗുളികൻ തിറ കുട്ടിച്ചാത്തൻ തിറ രക്തചാമുണ്ടി തിറ ഗുരുതി തർപ്പണം . 10ന് ആയുധം തിരിച്ചെഴുന്നള്ളിപ്പോടെ നട അടയ്ക്കും.