പേരാമ്പ്ര: സംസ്‌കൃതി സ്വയം സഹായസംഘം ഗണപതിക്കണ്ടി താഴ വയലിൽ നെൽകൃഷി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം പി. ബിജുകൃഷ്ണൻ, കൃഷി ഓഫീസർമാരായ ടി. ജിജിഷ, കെ.പി ജയേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. എം.സി. കുഞ്ഞിക്കേളു നായർ അദ്ധ്യക്ഷത വഹിച്ചു. പുതിയോട്ടിൽ രാധാകൃഷ്ണൻ നായർ, എൻ. രാജൻ നമ്പ്യാർ, കെ.എം. സുധാകരൻ, കെ.ഇ സേതുമാധവൻ, കൈപ്രം കുഞ്ഞിക്കണ്ണൻ, കെട്ടിൽ ബാലകൃഷ്ണൻ, ആർ.എം. പ്രസാദ്, കെ.വി. ബാലഗോപാലൻ നായർ, കെ. ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. രണ്ട് ഏക്കർ സ്ഥലത്ത് ജൈവരീതിയിൽ ജ്യോതിവിത്ത് ഉപയോഗിച്ചാണ് കൃഷി നടത്തിയത്.