പേരാമ്പ്ര:വർഗീയതക്കെതിരെയുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നതെങ്കിൽ ബി.ജെ.പി സ്ഥാനാർത്ഥിയോടാണ് അദ്ദേഹം മത്സരിക്കേണ്ടതെന്ന് ഡോ.കെ.ടി.ജലീൽ പറഞ്ഞു . വയനാട് മണ്ഡലത്തെ രാഹുൽ ഗാന്ധി തിരഞ്ഞെടുത്തത് കേരളം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാരിനോടുള്ള മത്സരമായേ കാണാൻ കഴിയൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . .കോഴിക്കോട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.പ്രദീപ് കുമാറിന്റെ ഏപ്രിൽ ഏഴിനു നടക്കുന്ന പര്യടനത്തിനു മുന്നോടിയായി കൂരാച്ചുണ്ടിൽ എൽ.ഡി.എഫ്. റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദഹം . ഒ ഡി തോമസ് അദ്ധ്യക്ഷത വഹിച്ചു .ടി.കെ.രാജൻ ,സന്തോഷ് കുറു മ്പൊയിൽ, പുരുഷൻ കടലുണ്ടി, എ.കെ.പ്രേമൻ, കുന്നേൽ മത്തായി, വി.എം കുട്ടികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വി.ജെ സണ്ണി സ്വാഗതവും പറഞ്ഞു .