കുറ്റ്യാടി: കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൽ മാപ്പിളപ്പാട്ട്, ഒപ്പന മത്സരങ്ങളിൽ എ.ഗ്രേഡ് നേടിയ വേളം ഹയർ സെക്കൻഡറി സ്‌ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയും നിട്ടൂർ എം.എൽ.പി.സ്‌ക്കൂൾ പൂർവ്വ വിദ്യാർത്ഥിനിയുമായ ഒ.ടി. ഫസ്‌നയെ നിട്ടൂർ എം.എൽ.പി. സ്‌ക്കൂൾ അനുമോദിച്ചു. കവി. വിജേഷ് കുമാർ വടകര ഉപഹാരം നൽകി. പഞ്ചായത്ത്‌സി പ്രസിഡണ്ട്.എൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . ഇ.കെ.നാണു.ടി.വി.കുഞ്ഞമ്മത് .ഏരത്ത് ബാലൻ .വി .പി .മമ്മൂട്ടി, പി .രാധാകൃഷ്ണൻ മാസ്റ്റർ മാസ്റ്റർ, രജിതരാജേഷ്, ഒ.പി. വിശ്വനാഥൻ, ഹെഡ്മാസ്റ്റർ ജി.കെ.വരുൺകുമാർ, കെ.വി.സുജാത, പി .ടി .എ.പ്രസിഡണ്ട് എം.ടി. ലൈല, മുശ്താക്ക് തീക്കുനി, സവാദ് പൂമുഖം, 'എം.പി.കരീം ചിയ്യോട്ടുമ്മൽ, ജമാൽ.കെ.വി.സറീന എന്നിവർ പ്രസംഗിച്ചു.