കൽപ്പറ്റ:ദേശീയതലത്തിൽ മതേതരനിര കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസിന് അപക്വമായ നിലപാടാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ആർ..എസ്..എസിന്റെ വർഗീയനയങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. ബി..ജെ..പിക്കെതിരെ മതേതര മുന്നണികൾ ഒരുമിച്ചുനിൽക്കണമെന്നിരിക്കെ യുപിയിലും ഡൽഹിയിലുമെല്ലാം വിരുദ്ധ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. വയനാട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് രാജ്യത്തുള്ളത്. എതിർക്കുന്നവരെയെല്ലാം ഇല്ലാതാക്കുന്നു. ഭക്ഷണത്തിന്റെ പേരിൽ പോലും കലാപം സൃഷ്ടിക്കുന്നു.
അത്തരമൊരു അവസരത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മോദിയെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുകതന്നെയാണ് പ്രധാന ലക്ഷ്യം. യുപിയിൽ 73 സീറ്റാണ് ബി.ജെ.പിക്കുള്ളത്. അവിടെ പോലും ബി.ജെ.പി വിരുദ്ധ പാർടികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ല.