കുറ്റ്യാടി: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ഇടത്പക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡ് കുറ്റ്യാടി താലുക്ക് ആശുപത്രിയും പരിസരങ്ങളിലും ശുചീകരണം നടത്തി. യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള നൂറോളം പ്രവർത്തകരാണ് ശുചീകരണം നടത്തിയത്. ഡി.വൈ.എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി.സി ഷൈജു ഉദ്ഘാടനം നിർവ്വഹിച്ചു. ശരൺ റാം അദ്ധ്യക്ഷത വഹിച്ചു. കെ.രജിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്.കെ.സജിത്ത്, ആശുപത്രി ഹെഡ് നഴ്‌സ് കേദറിൻ, കെ.വി രജീഷ്, എം സബിഷ് ,ജൂലി, സബിന, ബിജിത്ത് എന്നിവർ നേതൃത്വം നൽകി.