കുറ്റ്യാടി:കക്കട്ടിൽ ആകാശവാണിയിലെ ബി ലെവൽ സീനിയർ ആർട്ടിസ്റ്റും, അമേച്വർ, പ്രൊഫഷണൽ നാടക പ്രവർത്തകനുമായ രാജൻ വട്ടോളി (67) നിര്യാതനായി. 1976ൽ ആകാശവാണിയിൽ ബി ലെവൽ ആർട്ടിസ്റ്റായി എത്തിയ അദ്ദേഹം നൂറിലേറെ കഥാപാത്രങ്ങൾക്ക് ശബ്ദംനൽകി. യു.കെ കുമാരന്റെ തക്ഷൻ കുന്ന് സ്വരൂപത്തിലെ അധികാരിക്കാണ് ഏറ്റവും ഒടുവിൽ ശബ്ദം നൽകിയത്. കോഴിക്കോട് സൂര്യഗാഥ, ജ്യോതി തിയേറ്റേഴ്‌സ്, ശ്രീകല, നളന്ദ, യുവത തുടങ്ങിയ നാടകസംഘങ്ങളുടെ ഉൾപ്പെടെ ഇരുന്നൂറിലധികം പ്രൊഫഷണൽ, അമേച്വർ നാടകങ്ങളിലും അഭിനയിച്ചു. തിനൂർ ഗവ.എൽ.പി സ്‌കൂൾ പ്രധാന അദ്ധ്യാപകനായാണ് വിരമിച്ചത്. പരേതനായ റിട്ട.അദ്ധ്യാപകൻ കുമ്പളംകണ്ടി ശങ്കരന്റെയും മാതുവിന്റെയും മകനാണ്.
ഭാര്യ: ജയ മണി. മക്കൾ: ഷിബിറ്റ്, ഷെല്ലി. സഹോദരങ്ങൾ: വാസുദേവൻ (അഭിഭാഷകൻ, കോഴിക്കോട്, റിട്ട. അദ്ധ്യാപകൻ), സദാനന്ദൻ (വയർമാൻ)
രാമചന്ദ്രൻ (അദ്ധ്യാപകൻ, വളമരുതൂർ എൽ.പി തിനൂർ) ലീല തരുവണ, രാധ അടുക്കത്ത്, ചന്ദ്രി ഒഞ്ചിയം, സുധ (അദ്ധ്യാപിക ചിക്കോന്ന് എൽ.പി)