പേരാമ്പ്ര: മുതുകാട് ഗവ.ഐ.ടി.ഐ വിദ്യാർത്ഥികൾക്ക് ഇന്നലെ കാലത്ത് കോളേജ് കാമ്പസിൽ വെച്ച് സൂര്യാഘാതമേറ്റു. ചാലിക്കരയിലെ റഫീഖിന്റെ മകൻ മുഹമ്മദ് റാഷി (20) കുറ്റ്യാടി സ്വദേശി അജയ് (21)എന്നിവർക്കാണ് സൂര്യാഘാതമേറ്റത്. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം തുളിച്ചപുതിയേടത്ത് മീത്തൽ ചന്ദ്രന്റെ മകൻ ഹരി നിരഞ്ജൻ എന്ന വിദ്യാർത്ഥിക്കും കാമ്പസിൽ വെച്ച് സൂര്യാഘാതമേറ്റിരുന്നു .