പേരാമ്പ്ര: പാലേരി എൽ.പി സ്‌കൂൾ വാർഷികാഘോഷം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയിൽ ബാലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ചാലിൽ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ബിജു കാവിൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്‌കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇംഗ്ലിഷ് പുസ്തക പ്രകാശനം നടത്തി. അശോകൻ മുടപ്പിലോട്ട്, സി.കെ.ഷൈജൽ, ഊരാൾ മണ്ണിൽ മൊയ്തു, ഇ.ജെ. മുഹമ്മദ് നിയാസ്, സരിതാ ബിനിൽ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക ജലജ സ്വാഗതവും വി.സി. സദാനന്ദൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവധ കലാപരിപാടികളും അരങ്ങേറി.