വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സമഗ്ര വിദ്യാഭ്യാസ മേപ്പിൾ പദ്ധതിയുടെ ഭാഗമായ വോളിബോൾ കോച്ചിംഗ് ക്യാമ്പ് മടപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ വോളി താരം ഹഫീൽ ഉദ്ഘാടനം ചെയ്തു. പി.പി ദിവാകരന്റെ അദ്ധ്യക്ഷതയിൽ എൽ.ടി.കെ പ്രമോദ്, സി.കെ നിഷ, കെ.പി ധനേഷ്, മടപ്പള്ളി ബാലകൃഷ്ണൻ, ടി.എച്ച് അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു . വി.പി പ്രഭാകരൻ സ്വാഗതവും കെ.എം സത്യൻ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രദർശന മത്സര ജേതാക്കൾക്ക് യു.എൽ.സി.ഡി.എസ് ചെയർമാൻ രമേശൻ പാലേരി സമ്മാന വിതരണം നിർവ്വഹിച്ചു.