കുറ്റ്യാടി: കേരളത്തിൽ സി.പി.എം, ബി.ജെ.പി രഹസ്യധാരണയുണ്ടെന്നും കോൺഗ്രസ് മുക്ത ഭാരതമാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യമെങ്കിൽ കോൺഗ്രസ് മുക്ത കേരളമാണ് പിണറായിയുടെ മുദ്രാവാക്യമെന്ന് കെ.പി.സി.സി. മുൻ അദ്ധ്യക്ഷൻ എം.എം ഹസൻ. വടകര ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളിധരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വേളം പൂമുഖത്ത് നടന്ന കുടുബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇവർ തമ്മിലുള്ള ബന്ധം വ്യക്തമാണ്. ഇന്ത്യയുടെ സർവ്വവിധ പുരോഗതിക്കും കാരണം കേന്ദ്രത്തിൽ ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാറുകളുടെ കഴിവ് മാത്രമാണ്. ഇന്ത്യയ്ക്ക് ഒപ്പം സ്വാതന്ത്യം നേടിയ നാടുകൾ ഇന്നും ഏറെ പിന്നോക്കാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. എൻ.വി അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (ജേക്കബ്) വൈസ് ചെയർപേഴ്‌സൺ ഡെയി സി ജേക്കബ്, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ ,പി.കെ.ബഷീർ, മഠത്തിൽ ശ്രീധരൻ, കെ.കെ അന്ത്രു, മാണിക്കോത്ത് ബഷീർ, യൂസഫ് പള്ളിയത്ത്, റിയാസ് പൂമുഖം സമീർ പൂമുഖം ,നാല് പുരയ്ക്കൽ ഉഷ എന്നിവർ പങ്കെടുത്തു.