കുറ്റ്യാടി: പശുക്കടവ് മേഖലയിലുണ്ടായ ശക്തമായ കാറ്റിൽ വൻ കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ ഇ.കെ. വിജയൻ എം.എൽ.എ സന്ദർശിച്ചു. സാമ്പത്തിക നഷ്ടം സംഭവിച്ച കർഷകർക്ക് അടിയന്തര സഹായം എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എം.എൽ.എ ജില്ലാ പ്രിൻസിപ്പൾ കൃഷി ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മഴയിലും കാറ്റിലും ഭാഗീകമായി തകർന്ന മരുതോങ്കര ചീന വേലിയിലെ തട്ടുപറമ്പിൽ കല്യാണിയമ്മ, മാവുള്ള പറമ്പിൽ ഗോപാലൻ നായർ എന്നിവരുടെ വീടുകളും എം.എൽ. എ സന്ദർശിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി, റവന്യു അധികൃതർ എന്നിവരുമായി നാശനഷ്ടം സംബന്ധിച്ച് അവലോകനം നടത്തി.
എൽ.ഡി.എഫ് നാദാപുരം മണ്ഡലം കമ്മറ്റി പ്രസിഡന്റ് പി. ഗവാസ്, പി.സി.വാസു, കെ.പി. നാണു, കെ.കെ. മോഹൻ ദാസ്, ടി.എ അനീഷ് പാലോറ, നാണു എന്നിവർ എം.എൽ.എയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.