കുറ്റ്യാടി: വടകര ലോകസഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകുന്നേരം അഞ്ച് മണിക്ക് കുറ്റ്യാടി മരുതോങ്കര റോഡിൽ വച്ച് നടക്കുന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ,എം.വി ശ്രേയാംസ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.