ബാലുശ്ശേരി: വർഗ്ഗീയതക്കെതിരെയുള്ള വോട്ടുകൾ ഭിന്നിച്ചതാണ് 2014-ൽ നരേന്ദ്ര മോദി അധികാരത്തിൽ വരാൻ കാരണമായതെന്ന് സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ഇപ്പോഴും വർഗ്ഗീയ വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുന്നതിൽ പക്വതയില്ലാത്ത സമീപനമാണ് കോൺഗ്രസ്സ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അറപ്പീടികയിൽ എൽ.ഡി.എഫ് പനങ്ങാട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകുകയായിരുന്നു അദ്ദേഹം. അധികാരം പിടിക്കാൻ മനുഷ്യരെ കൊന്നൊടുക്കി ഇന്ത്യയെ വെറുപ്പിന്റെയും ഭയത്തിന്റെയും രാജ്യമാക്കി മാറ്റാനാണ് ബി.ജെ.പി.യുടെ ശ്രമം. ബി.ജെ.പിക്കെതിരേയുള്ള പോരാട്ടത്തിലാണ് രാഹലും കോൺഗ്രസ്സും മത്സരിക്കുന്നതെങ്കിൽ തിരുവനന്തപുരത്തായിരുന്നു മത്സരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയൻ അത്തിക്കോട് അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് .പി. ഹാരിസ്, പുരുഷൻ കടലുണ്ടി എം.എൽ.എ, മുക്കം മുഹമ്മദ്, എം. മെഹബൂബ്, ദിനേശൻ പനങ്ങാട്, രജീന്ദ്രൻ കക്കട്ടിൽ , വി.എം. കുട്ടിക്കൃഷ്ണൻ,എൻ.നാരായണൻ കിടാവ്, പി.സുധാാകരൻ മാസ്റ്റർ, വി.എം.കമലാക്ഷി, ആർ.കെ.മനോജ്, സി.വിജയൻ മാസ്റ്റർ , അമ്പാടി ബാബു തുടങ്ങിയവർ സംസാരിച്ചു.