വടകര: സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനത്തിന് ആക്കം കൂട്ടുന്ന ജനവിധിയാണ് വടകരയിൽ ഉണ്ടാവുകയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനാധിപത്യം നിലനിർത്താനുള്ള കോൺഗ്രസിന്റെ പോരാട്ടം വിജയിപ്പിക്കണമെന്നും കേരളത്തിൽ രാഹുൽ ഗാന്ധിയുടെ വരവോടുകൂടി യു.ഡി.എഫിന് വർദ്ധിതമായ ഊർജ്ജമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പള്ളിയിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. കെ.സി യൂസഫ് അദ്ധ്യക്ഷനായി. പാറക്കൽ അബ്ദുല്ല എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ആമിന ടീച്ചർ, പി എം അബൂബക്കർ, അമ്മാരപ്പളളി കുഞ്ഞിശങ്കരൻ, പ്രമോദ് കക്കട്ടിൽ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ആർ രാമകൃഷ്ണൻ, പി.കെ രാഗേഷ്, പി.പി റഷീദ്, ശ്രീജേഷ് ഊരത്ത്. എം.പി ഷാജഹാൻ, പി ഇബ്രാഹിം ഹാജി, ബവിത്ത് മലോൽ, കെ പി ജീവാനന്ദ്, സുരേഷ് ബാബു മണക്കുനി, രാജീവൻ മണക്കുനി സംസാരിച്ചു.