കോഴിക്കോട്:പി.എഫ് പെൻഷൻകാർക്ക് യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് നൽകി ഉയർന്ന പെൻഷന് അർഹതയുണ്ടെന്ന് സുപ്രിം കോടതി വിധി ഉടൻ നടപ്പിലാക്കണമെന്ന് പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ലീവ് പെറ്റീഷൻ സുപ്രിം കോടതി തള്ളിയതോടെ കഴിഞ്ഞ ഒക്ടോബറിലെ കേരള ഹൈക്കോടതി വിധി പി.എഫ് പെൻഷൻ കാര്യത്തിൽ അന്തിമമായി.ഇതനുസരിച്ചുള്ള വിജ്ഞാപനം ഇ.പി.എഫ് ഓർഗനൈസേഷൻ ഉടൻ പുറപ്പെടുവിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വിജ്ഞാപനമിറക്കാൻ തൊഴിൽ വകുപ്പ് നിർദ്ദേശിക്കുകയും പി.എഫ് ഓർഗനൈസേഷൻ നടപ്പാക്കുകയും ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു.റിട്ടയർ ചെയ്ത തൊഴിലാളികളുടെ അർഹതപ്പെട്ട പെൻഷൻ നീട്ടിക്കൊണ്ട് പോകരുതെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ അഡ്വ. എം രാജൻ അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി അഡ്വ. എം രാജൻ [പ്രസിഡന്റ് ] , എം.കെ. അനന്തരാമൻ, കെ സാമിക്കുട്ടി [ വൈസ് പ്രസിഡന്റ് ] എം. പരമേശ്വരൻ [ജനറൽ സെക്രട്ടറി ] , ഹരിദാസ് പുൽപ്പറ്റ, എം. പി രാമകൃഷ്ണൻ, കെ അച്യുതൻ, കെ പത്മനാഭൻ നായർ [സെക്രട്ടറി ] ബാബു കിണാശേരി [ട്രഷറർ ] എന്നിവരെ തിരഞ്ഞെടുത്തു.