കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിനു് പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടരുടെ അനുമോദനം. 2018-19 വാർഷിക പദ്ധതിയിൽ 100 % പദ്ധതി നിർവ്വഹണം പൂർത്തിയാക്കിയതിന്നാണ് പഞ്ചായത്തിനെ ഡി.ഡി.പി. അനുമോദിച്ചത്. 2018- 19ലും മുൻ വർഷവും നികുതി പിരിവിലും ഗ്രാമ പഞ്ചായത്ത് 100 % കൈവരിച്ച് മുന്നേറ്റം നടത്തി. പദ്ധതി വിഹിതം ചെലവഴിക്കുന്നതിലും മികച്ച മുന്നേറ്റമാണ് നടത്തിയത്. പശ്ചാത്തല മേഖലയിൽ ക്ലസ്റ്റർ പഞ്ചായത്തായിട്ടും പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാനായത് നേട്ടമായി മാർച്ച് മാസത്തിലെ അവസാന ആഴ്ചയിലാണ് പഞ്ചായത്തിന് സ്വന്തമായി ഒരു അസി.എൻജിനീയർ പി.എസ്.സി മുഖേന വന്നത്. അതും അനുഗ്രഹമായി. ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ അടക്കം പദ്ധതി ചെലവ് പൂർണ്ണതയിലെത്തി. ഇതിന്നായി ആത്മാർത്ഥതയോടെ പ്രയത്‌നിച്ച ഇംപ്ലിമെന്റിംഗ് ഓഫീസർമാർ ഭരണ സമിതി അംഗങ്ങൾ ,സെക്രട്ടറി,പ്ലാൻ ക്ലർക്ക്,ഘട ഏഉ എഞ്ചിനീയറിംഗ് വിംഗ് തുടങ്ങി എല്ലാ ജീവനക്കാരെയും പ്രസിഡൻറ് അഭിനന്ദിച്ചു.
സീറോ വേസ്റ്റ് കൊടിയത്തൂർ പദ്ധതിയിൽ 16 വാർഡുകളിലും കുടുംബശ്രീ യൂനിറ്റുകൾക്കു് 5600 സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ്സ്, പട്ടികജാതി കുട്ടികൾക്ക് പഠനോപകരണങ്ങൾ, എസ് സി, ജനറൽ വിഭാഗം വയോജനങ്ങൾക്ക് കട്ടിൽ, എസ് സി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്, ഘജ സ്‌കൂളുകൾക്ക് ഡസ്‌കും ബഞ്ചും തുടങ്ങി നിരവധി വൈ വിദ്ധ്യമാർന്ന പദ്ധതികൾ ഗ്രാമപഞ്ചായത്ത് 2018 19ൽ ചിട്ടയോടെ സമയബന്ധിതമായി നടപ്പിലാക്കിയിരുന്നു. പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ എല്ലാ റോഡുകളും പരാതിക്കിടം നല്കാതെ നവീകരിച്ചതും ജനങ്ങളുടെ പ്രശംസക്ക് കാരണമായിട്ടുണ്ടു്.