പേരാമ്പ്ര: സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ ഇന്ന് പേരാമ്പ്ര മണ്ഡലത്തിൽ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമാവും. പരിപാടി വൻവിജയമാക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ഇ.കെ കൃഷ്ണൻ (ചെയർമാൻ) ഒ.ടി രാജു (കൺ വീനർ) എന്നിവരെ തെരഞ്ഞെടുത്തു. ഇ.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ ചന്ദ്രൻ മാസ്റ്റർ, ഒ.ടി രാജു, കെ.വി ബാലൻ തുടങ്ങിയവർ സംസാരിച്ചു. പ്രചരണ ജാഥ 11 ന് വൈകീട്ട് 5 മണിക്ക് ചക്കിട്ടപാറയിൽ എകെ പദ്ഭനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും .
കെ.ജി രാമനാരായണൻ അദ്ധ്യക്ഷത വഹിക്കും .ജാഥാ ലീഡർ കെ സുനിൽ (സിഐടിയു) ഉപലീഡർ കൊളക്കണ്ടി ബാബു (എഐടിയുസി)
പൈലറ്റ് , കെ.വി ബാലൻ (എച്ച്എംഎസ് ) ഉപപൈലറ്റ് ,ഇ പി ദിനേശ് കുമാർ ( എൻ എൽ സി ) തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും .
ജാഥ റൂട്ട്: 12 ന് കാലത്ത് 8.00 മണി കൃഷിഫാം, 8 .45 പന്തിരിക്കര ,9.30 പാലേരി ,10 .15 കൂത്താളി തെരുവ് ,11.00 പേരാമ്പ്ര ബസ്റ്റാന്റ്, 3.00 വെള്ളിയൂർ, 4.00 ,കുരുടി വീട്മുക്ക് ,5.30 തുറയൂർ ,6.15 മേപ്പയ്യൂർ, 7.00 ചെറുവണ്ണൂർ ,7.45 എരവട്ടൂർ സമാപനം