കൊയിലാണ്ടി: വടകര പാർലമെന്റ് മണ്ഡലം എൻ.ഡി. എ സ്ഥാനാർത്ഥി വി.കെ.സജീവന് കൊയിലാണ്ടി മണ്ഡലത്തിൽ ഊഷ്മള സ്വീകരണം. കാലത്ത് കോട്ടക്കലിൽ നിന്നാരംഭിച്ച സ്ഥാനാർത്ഥി പര്യടനത്തിൽ വലിയ തോതിൽ സ്ത്രീകളുടെ പങ്കാളിത്തം അനുഭവപ്പെട്ടത് ശബരിമല ആചാര ലംഘനത്തിന് എതിരെയുള്ള ജനരോഷമാണ് കാണിക്കുന്നതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. വൈകുന്നേരം പയ്യോളിയിൽ നിന്നാരംഭിച്ച വിജയ് സങ്കല്പ പദയാത്രയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. സ്ഥാനാർത്ഥിയെ കാണാൻ നൂറ് കണക്കിനാളുകൾ റോഡിന് ഇരുവശവും കാത്ത് നിൽക്കുന്നത് കാണാമായിരുന്നു. സ്ഥാനാർത്ഥിക്കൊപ്പം വി.സത്യൻ, മാത്യു പേഴത്തിങ്കൽ , വി.കെ ജയൻ, എ. പി.രാമചന്ദ്രൻ , കെ പ്രദിപൻ, ഇ . മനിഷ് , കെ.ടി.ഹരിഷ്. കെ.സഞ്ജീവൻ മാസ്റ്റർ എന്നിവരും ഉണ്ടായിരുന്നു.