കോഴിക്കോട്: കോഴിക്കോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. പ്രദീപ് കുമാറിന്റെ ബുധനാഴ്ചത്തെ പര്യടനം കൊടുവള്ളി നിയോക മണ്ഡലത്തിലൂടെയായിരുന്നു. കൊടുവള്ളി മുൻസിപ്പാലിറ്റിയിലുൾപ്പെട്ട വെണ്ണക്കോട്ടു നിന്നുമായിരുന്നു പ്രചരണ പരിപാടികളുടെ തുടക്കം. എല്ലായിടത്തും ജനങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യം ഇടതു മുന്നണി സ്ഥാനാർത്ഥി പ്രദീപ് കുമാറിന് കൂടുതൽ ഊർജ്ജം പകരുന്നതായിരുന്നു. വെട്ടി ഒഴിഞ്ഞ തോട്ടം, കല്ലുള്ള തോട്, വേനക്കാവിൽ, പൂലോട്, വട്ടക്കൊരു, കുന്നുംപുറം, ചെമ്പ്ര, അമ്പലമുക്ക്, അയ്യാട്ടു തുരുത്തി, റബ്ബർ തോട്ടങ്ങൾ നിറഞ്ഞ കാട്ടുമുണ്ട എന്നീ മലമടക്കുകളിലെ വൻ സ്വീകാര്യത എൽഡിഎഫിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതായിരുന്നു. ഉച്ചക്ക്‌ശേഷം പെരുവില്ലി, കൊളത്തക്കര, പട്ടിണിക്കര, വാവാട്, ആവിലോറ, പറക്കുന്ന്, പുതുവയൽ, കച്ചേരിമുക്ക്, ആരാമ്പ്രം രാംപൊയിൽ, പള്ളിത്താഴം, തച്ചൂർത്താഴം, നരിക്കുനി, കാവുംപൊയിൽ, വടക്കേക്കണ്ടിത്താഴം, പൈതക്കാട്ട് താഴം, പാലങ്ങാട് എന്നിവിടങ്ങളിലായിരുന്നു സ്വീകരണങ്ങൾ. സ്വീകരണ കേന്ദ്രങ്ങൾ തമ്മിലുള്ള അകലവും. ചെങ്കുത്തായ വഴികളും കാരണം നിശ്ചയിച്ച സമയത്തേക്കാൾ ഏറെ വൈകിയാണ് പ്രചരണ സംഘത്തിന് സ്വീകരണ കേന്ദ്രങ്ങളിൽ എത്താനായത്. എന്നിട്ടും കത്തുന്ന വെയിലിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ കാണാനായി പ്രവർത്തകർ മണിക്കൂറുകളോളം കാത്തുന്നിന്നു. കാരാട്ട് റസാഖ് എം.എൽ.എ, കെ.ബാബു, പി. കോരപ്പൻ, എ.പി.ഐ കോയ, വേളാട് മുഹമ്മദ്, കെ.വി സെബാസ്റ്റ്യൻ, രവി ആലോറ, പി.സി. തോമസ് തുടങ്ങിയവർ സ്ഥാനാർത്ഥി പ്രദീപ് കുമാറിനെ മണ്ഡലത്തിലുടനീളം അനുഗമിച്ചു.