ബാലുശ്ശേരി: ഇന്ത്യ നേരിടുന്ന മഹാവിപത്തായ ഫാസിസത്തിനെതിരായ മഹാശക്തിയായി ഇടതു പക്ഷ ജനാധിപത്യ മുന്നണി മാറണമെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി. പറഞ്ഞു. ബാലുശ്ശേരിയിൽ എൽ.ഡി.എഫ് പൊതുയോഗത്തിൽ സംസാാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പ്രധാനമന്ത്രി ചിന്തിക്കും പോലെ ചിന്തിക്കുന്നവർക്കും അദ്ദേഹത്തെ സഹായിക്കുന്നവർക്കും മാത്രമെ ഇവിടെ സ്വാതന്ത്ര്യമുള്ളൂ.

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുടേയും മന്ത്രിമാരുടേയും വീടുകളിൽ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യാ രാജ്യം ഉണ്ടാവുമോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ബി.ജെ.പി.ക്കെതിരേയാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടമെങ്കിൽ അദ്ദേഹം കർണാടകയിലായിരുന്നു മത്സരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പി.എൻ. അശോകൻ അദ്ധ്യക്ഷത വഹിച്ചു.പി.മോഹനൻ മാസ്റ്റർ ,പുരുഷൻ കടലുണ്ടി എം.എൽ.എ, രജീന്ദ്രൻ കപ്പള്ളി,

എം.മെഹബൂബ്, എൻ.നാരായണൻ കിടാവ്, കാഞ്ഞിക്കാവ്പി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ, പി..സുധാകരൻ മാസ്റ്റർ,സുജ ബാലുശ്ശേരി, തുടങ്ങിയവർ സംസാരിച്ചു.