വടകര: അഴിയൂർ കുഞ്ഞിപ്പള്ളി മേൽപാലത്തിനു സമീപം പാളം മുറിച്ചു കടക്കവെ വയോധികൻ ട്രെയിൻ തട്ടി മരിച്ചു. അഴിയൂർ വടക്കേ പൊന്നംകണ്ടി എടത്തട്ട ഭാസ്‌കരൻ (80) ആണ് മരിച്ചത്. അഴിയൂർ ആരോഗ്യകേന്ദ്രത്തിൽ ഡോക്ടറെ കണ്ട് മടങ്ങുമ്പോഴായിരുന്നു സംഭവം. ഭാസ്‌കരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കരിയാട് സ്വദേശി തോരായി നാരായണൻ എന്നയാൾക്ക് പരിക്കേറ്റു. നാരായണനെ മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.40 ഓടെയാണ് അപകടം. ഭാര്യ: പരേതയായ ലീല. മക്കൾ: ഗീത, സുദേവൻ, ഷീന. മരുമക്കൾ: ശ്രീധരൻ, സുജിത, പ്രദീപൻ.