പേരാമ്പ്ര: അപകടത്തിൽപ്പെട്ട ദമ്പതികളെ എൻ.ഡി.എ സ്ഥാനാർത്ഥി വി.കെ. സജിവൻ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം ദേശീയ പാതയിൽ കാറുകൾ തമ്മിൽ കൂട്ടിമുട്ടി അപകടം നടന്നിരുന്നു. രക്തത്തിൽ കുളിച്ച് കിടന്ന ബാലുശ്ശേരി എരമംഗലം സ്വദേശികളായ അനിൽകുമാർ, ദിവ്യ ദമ്പതികളെ വടകര പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വി.കെ. സജിവൻ തന്റെ വാഹനത്തിൽ കയറ്റിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്. തിരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സമാപനം കൊയിലാണ്ടിയിൽ നടന്ന ശേഷം സജീവൻ രാത്രി പതിന്നെര മണിക്കാണ് ഈ വഴി വന്നത്. പരിക്ക് പറ്റിയവർക്ക് ചികിത്സ ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചതിന് ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്. വി.കെ. ജയൻ, സ്വരൂഹ് മേമുണ്ട, പത്‌മേഷ് പേരാമ്പ്ര എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
പടം: അപകടത്തിൽപെട്ട ദമ്പതികളെ എൻ.ഡി.എ സ്ഥാനാർത്ഥി വി.കെ. സജിവന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോൾ