പേരാമ്പ്ര: കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും വടകര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടും എൽ.ഡി.എഫ്‌ സംയുക്ത ട്രേഡ് യൂണിയൻ പേരാമ്പ്ര മണ്ഡലം കമ്മിറ്റി നടത്തുന്ന വാഹനപ്രചരണജാഥ തുടങ്ങി .ജാഥയുടെഉദ്ഘാടനം ചക്കിട്ടപാറയിൽ ട്രേഡ് യൂണിയൻ
നേതാവ് എ.കെ പദ്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . കെ.ജി. രാമനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ഭാസ്‌കരൻ മാസ്റ്റർ, ജാഥാലീഡർ കെ സുനിൽ, ഉപ ലീഡർ ബാബു കൊളക്കണ്ടി, പൈലറ്റ് കെ.വി
ബാലൻ, മാനേജർ. ഇ.പി. ദിനേശൻ, പി നാരായണൻ, ഇ.എസ്. ജെയിംസ്. വി.വി. കുഞ്ഞിക്കണ്ണൻ ,ജോസഫ് പള്ളുരുത്തി, ഗോപാലൻ കളരി യുള്ളതിൽ എന്നിവർ സംസാരിച്ചു. മനോജ് പരാണ്ടി സ്വാഗതം പറഞ്ഞു .
ജാഥ റൂട്ട് ഇന്ന്

കാലത്ത് 8.00 മണി കൃഷിഫാം, 8 .45 പന്തിരിക്കര ,9.30 പാലേരി ,10 .15 കൂത്താളി തെരുവ് ,11.00 പേരാമ്പ്ര ബസ്റ്റാന്റ്, 3.00 വെള്ളിയൂർ, 4.00 ,കുരുടി വീട്മുക്ക് ,5.30 തുറയൂർ ,6.15 മേപ്പയ്യൂർ, 7.00 ചെറുവണ്ണൂർ ,7.45 എരവട്ടൂർ സമാപനം .

ഫോട്ടോ: സംയുക്ത ട്രേഡ് യൂണിയൻ പ്രചരണ ജാഥ ചക്കിട്ടപാറയിൽ എകെ പദ്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു