ബേപ്പൂർ: കോതാർത്തോടിൽ തുടങ്ങി പരുത്തിപ്പാറ വരെ ആവേശത്തിന്റെ ആരവങ്ങൾ തീർത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ തിരഞ്ഞെടുപ്പ് പര്യടനം. മാണിസാറിന്റെ വിയോഗം കാരണം ഉച്ചവരെയുള്ള പര്യടന പരിപാടികൾ മണ്ഡലത്തിൽ ഉപേക്ഷിച്ചിരുന്നു. വൈകിട്ട് 5 മണിയോടെ ഫറോക്കിനടുത്ത കോതാർതോടിൽ ആദ്യ സ്വീകരണ യോഗം നടന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻഹാജി ഉദ്ഘാടനം ചെയ്തു.
കോതാർതോടിനു ശേഷം പൂത്തോളത്തായിരുന്നു സ്വീകരണം. പാതിരിക്കാട്, പുറ്റെക്കാട്, ചന്തക്കടവ്, പൂവന്നൂർ പള്ളി, പുല്ലുംകുന്ന്, മാളീരി, കുന്നുമ്മൽ തടായി, കൊടക്കല്ല് പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം രാത്രി പരുത്തിപ്പാറയിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ യു. പോക്കർ, എം.പി ആദം മുൽസി, സുരേഷ് രാമനാട്ടുകര, ശിവദാസൻ, പി.സി അഹമ്മദ് കുട്ടി, കെ.കെ ആലിക്കുട്ടി, വി. മുഹമ്മദ് ഹസൻ, കെ. തസ് വീർ, മധു ഫറോക്ക്, മമ്മൂട്ടി ഫറോക്ക്, കുഞ്ഞിമൊയ്തീൻ, ദിനേശ് പെരുമണ്ണ, ഐ.പി രാജേഷ്, എം ധനീഷ് ലാൽ, ജാഫർ സാദിഖ്, സി വി ജിതേഷ്, അംശുലാൽ പൊന്നാറത്ത് തുടങ്ങിയവർ സംസാരിച്ചു.