കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഇന്ന് വൈകിട്ട് നടക്കുന്ന റാലിയിൽ എൻ.ഡി.എ സ്ഥാനാർഥികൾക്ക് പുറമെ വലിയ നേതാക്കൾ പങ്കെടുക്കും. ബി.ജെ.പി ദേശീയ സെക്രട്ടറിയും കേരള പ്രഭാരിയുമായ സത്യകുമാർ, തെരഞ്ഞെടുപ്പ് സഹ സംയോജകൻ നിർമ്മൽ സുരാന, വി. മുരളീധരൻ എംപി, പി.സി. ജോർജ് എം.എൽ.എ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന
പ്രസിഡന്റ് പി. എസ്. ശ്രീധരൻ പിള്ള, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശൻ, ചേറ്റൂർ ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ടി. ലീലാവതി, മേഖലാ പ്രസിഡന്റ് വി.വി. രാജൻ, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. ജിജേന്ദ്രൻ, ടി. ബാലസോമൻ, എൻ.ഡി.എ നേതാക്കളായ സുഭാഷ് വാസു, എം. മെഹബൂബ്, മാത്യു പേഴത്തിങ്കൽ, തിരുവള്ളൂർ മുരളി തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.