asha

കൽപ്പറ്റ: വയനാടൻ തിരഞ്ഞെടുപ്പിലേക്ക് രാജ്യം ഉറ്റുനോക്കുമ്പോൾ ആശാ തുഷാറിന് എങ്ങനെ വീട്ടിലിരിക്കാനാകും? ഭർത്താവ് തുഷാർ വെളളാപ്പളളി എൻ.ഡി.എ സ്ഥാനാർത്ഥിയായി പത്രിക നൽകാനായി ചുരം കയറിയപ്പോൾ ആശയും കൂടെപ്പോന്നു.

മൂന്നു ജില്ലകളിലായി പടർന്നുകിടക്കുന്ന വയനാട് മണ്ഡലത്തിൽ പ്രവർത്തകർക്കൊപ്പം ഉൗണും ഉറക്കവുമില്ലാതെ തുഷാർ ഒാടിനടക്കുന്നത് ആശ കാണുന്നുണ്ട്. രാഹുലും പ്രിയങ്കയും കൂടി ഹെലികോപ്ടറിൽ വന്നാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പിന്നെ റോഡ് ഷോയും. ഒരു തവണ കൂടി രാഹുൽ വരുന്നുണ്ട്. ഹെലികോപ്ടറിൽ വന്നുപോയി പ്രചാരണം നടത്തുന്നതിനോട് വയനാട്ടുകാർക്ക് താത്‌പര്യമില്ലെന്ന് ആശാ തുഷാർ പറയുന്നു.

ഭർത്താവിനായി തന്നാലാവുന്നതെല്ലാം എൻ.ഡി.എ പ്രവർത്തകർക്കൊപ്പം നിന്ന് ചെയ്യുക- അതാണ് ആശയുടെ തീരുമാനം. കഴിയുന്നതും വോട്ടർമാരെ നേരിൽക്കണ്ടാണ് ആഭ്യർത്ഥന. എസ്. എൻ.ഡി.പി യോഗം വനിതാ സംഘം ജനറൽ സെക്രട്ടറി അഡ്വ: സംഗീതാ വിശ്വനാഥൻ, വനിതാ സംഘം മാവേലിക്കര യൂണിയൻ സെക്രട്ടറി കെ. ചന്ദ്രിക, ബി.ജെ.പി കൽപ്പറ്റ മണ്ഡലം മാതൃസമിതി പ്രസിഡന്റ് ചന്ദ്രിക ഗോപാലകൃഷ്ണൻ എന്നിവരുമുണ്ട്, ആശാ തുഷാറിനൊപ്പം.