ബാലുശ്ശേരി: ടിപ്പറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഗർഭിണി ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ പനായി ബസ്സ് സ്റ്റോപ്പിനടുത്ത് വെച്ചാണ് അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ടിപ്പറും കൊയിലാണ്ടിയിൽ നിന്ന് താമരശ്ശേരിക്ക് പോകുന്ന അർഷിദ ബസ്സുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇയ്യാട് അനന്തൻ കണ്ടി രമ്യ (35)നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ശ്രേയ (14) ഇയ്യാട്, രാധ (51) കൂട്ടാലിട, മിനി (45) ചെറുക്കാട്, സോമസുന്ദരൻ (47), സുലോചന (42), ശശിധരൻ (58) കരുമല , ബിന്ദു (41) കൂട്ടാലിട, അദ്വൈത് പ്രിയ (6), അഖില (23), ജാനു (61) കൂട്ടാലിട, പ്രിയപ്രഭ (15), കെ.കെ.ലാൽ (55) എരമംഗലം, ധന്യ (31) തൃക്കുറ്റിശ്ശേരി, ശ്രീജിന (31) മുണ്ടോത്ത് എന്നിവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.