കുറ്റ്യാടി: വടക്കെ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും ദളിത് ,കർഷകസമുഹത്തിനും ബി.ജെ.പി ഭരണത്തിൽ രക്ഷയില്ലാതായിരിക്കയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര സർക്കാറിന്റെ എല്ലാ വിധ സംവിധാനങ്ങളും ആർ.എസ്.എസ് നിയന്ത്രിക്കുകയാണ്.അത് കൊണ്ട് തന്നെ ഇന്ത്യയിലെ എല്ലാ മത നിരപേക്ഷത കക്ഷികളും ഒന്നിക്കേണ്ടിയിരിക്കുന്നു. കായക്കൊടി പഞ്ചായത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പു പ്രചരണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിനെ വിശ്വസിക്കാൻ കൊള്ളില്ല കോൺഗ്രസ്സ് നേതാക്കൾ ബി.ജെ.പിയിലേക്ക് പാലായനം ചെയ്യുകയാണ്. കേരളത്തിലെ ഇടത് പക്ഷ സർക്കാർ ഒട്ടേറെ ജനകീയ പദ്ധതികൾ നടപ്പിലാക്കി ഇന്ത്യയ്ക്ക് മാതൃകയാണെന്നും, അത് കൊണ്ട് തന്നെ ഇടത് പക്ഷ മത നിരപേക്ഷത സർക്കാർ കേന്ദ്രത്തിലും അധികാരത്തിൽ എത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇ.കെ.വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സി.കെ.നാണു എം എൽ എ, എ എം ഷംസീർ എം.എൽ എ, എം.വി ശ്രേയാംസ് കുമാർ, മുക്കം അബ്ദുൾ റഹ്മാൻ, മനയത്ത് ചന്ദ്രൻ ,കെ.കൃഷ്ണൻ, കെ.കെ.ദിനേശൻ, കരിമ്പിൽ ദിവാകരൻ, കെ.കെ സുരേഷ്, കെ.ടി അശ്വതി, പി.ഗവാസ്, എം.കെ.ശശി, പി.ബിജു എന്നിവർ സംസാരിച്ചു.

പടം :കായക്കൊടിയിൽ സിപി.എം.പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രസംഗിക്കുന്നു.