കോഴിക്കോട്: കേരളത്തിലെ ഇടത് വലത് മുന്നണികൾക്ക് വർഗീയതയെക്കുറിച്ച് പറയാൻ അർഹത ഇല്ലെന്ന് വയനാട് എ,ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് നടന്ന വിജയ് സങ്കല്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിനെ കൂട്ട് പിടിക്കുന്ന കോൺഗ്രസ്സിനും മഅ്ദനിയെ ഒപ്പം ചേർത്ത ഇടത് മുന്നണിയ്ക്കും എങ്ങനെ വർഗീയതയെക്കുറിച്ച് പറയാൻ സാധിക്കും. ഹിന്ദുക്കളെ ഒഴിവാക്കുന്നത് മാത്രമാണ് ഇവർക്ക് മതേതരത്വം. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം ഒറ്റ വർഗീയ ലഹളപോലും രാജ്യത്ത് ഉണ്ടായിട്ടില്ല.
രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് കല്പറ്റയിൽ നടത്തിയ റാലിയിൽ പങ്കെടുത്തവരെല്ലാം പുറത്ത് നിന്ന് വന്നവരായിരുന്നു അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി എം.ടി. രമേശ് നരേന്ദ്രമോദിയെ പൊന്നാടയണിയിച്ചു.
കോഴിക്കോട് പാർലമെന്റ് മണ്ഡലം കമ്മിറ്റിക്കുവേണ്ടി ചേറ്റൂർ ബാലകൃഷ്ണൻ, ഗിരിപാമ്പനാൽ, മാത്യു പേഴത്തിങ്കൽ എന്നിവർ പുഷ്പഹാരം അണിയിച്ചു. ടി.പി. ജയചന്ദ്രൻ പുഷ്പകിരീടം അണിയിച്ചു.
ബി.ജെ.പി ദേശീയ സെക്രട്ടറിയും കേരള പ്രഭാരിയുമായ സത്യകുമാർ, പി.സി. ജോർജ് എം.എൽ.എ, ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ, സംസ്ഥാന സെക്രട്ടറി ടി. ലീലാവതി, മേഖലാ പ്രസിഡന്റ് വി.വി. രാജൻ, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ടി.
ബാലസോമൻ, എൻഡിഎ നേതാക്കളായ സുഭാഷ് വാസു, എം. മെഹബൂബ്, മാത്യുപേഴത്തിങ്കൽ, തിരുവള്ളൂർ മുരളി, ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, വയനാട് ജില്ലാ പ്രസിഡന്റ് സജിശങ്കർ, മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ, എ.കെ. നസീർ തുടങ്ങിയവരും പങ്കെടുത്തു. . ബിജെപി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ നന്ദി പറഞ്ഞു.