സുൽത്താൻ ബത്തേരി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സമ്പൂർണ പരാജയം ഉറപ്പായ ഇടതുമുന്നണിയും എൻഡിഎയും രാഹുൽ ഗാന്ധിക്കെതിരെ നുണപ്രചരണം അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ബത്തേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് സമിതി നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി കുടുംബത്തേയും കോൺഗ്രസിനെയും കുറിച്ച് വയനാട്ടുകാർക്കറിയാം. ഇല്ലാകഥകൾ മെനഞ്ഞ് സ്വയം പരിഹാസ്യരാവുകയാണ് ഇരു മുന്നണികളും. പ്രധാനമന്ത്രിക്ക് വോട്ടു ചെയ്യാനുള്ള സൗഭാഗ്യമാണ് വയനാട്ടുകാർക്ക് ലഭിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വിജയത്തോടെ വയനാട്ടിൽ വികസന ക്കുതിപ്പാണുണ്ടാവുകയെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ ടി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ,തിരഞ്ഞെടുപ്പ് നിരീക്ഷകൻ പിവി മോഹൻ, പിവി.ബാലചന്ദ്രൻ, കെ.സി റോസക്കുട്ടി, കെ.എൽ പൗലോസ്, കെ.കെ അബ്രഹാം, എൻ.ഡി അപ്പച്ചൻ,എം.എസ് വിശ്വനാഥൻ, പ്രൊഫ.കെ പി തോമസ്,കെ.കെ ഗോപിനാഥൻ,എൻ.എം വിജയൻ, ഡി.പി രാജശേഖരൻ, ആർ.പി ശിവദാസ്, പി.പി അയ്യൂബ്, മാടക്കര അബ്ദുള്ള,നിസി അഹമ്മദ്, എൻ യു ഉലഹന്നാൻ,എടക്കൽ മോഹനൻ, എൻ.സി. കൃഷ്ണകുമാർ, എം എ അസൈനാർ, പി.ഡി സജി, ഷബീർ അഹമ്മദ് , സി.കെ ഹാരിഫ് തുടങ്ങിയവർ പ്രസംഗിച്ചു.