കുറ്റ്യാടി: സർക്കാർ സംവിധാനവും മാർക്‌സിസ്റ്റ് അനുകൂല ജീവനക്കാരെയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.ടി.അബ്ദുറഹ്മാൻ പറഞ്ഞു. യു.ഡി.എഫ്.സ്ഥാനാർത്ഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏപ്രിൽ 19 ന് കുറ്റിയാടിയിൽ നടക്കുന്ന കെ.എം.ഷാജി എം.എൽ.എ.യുടെ പ്രചരണ പരിപാടി വിജയിപ്പിക്കുവാൻ വിളിച്ചു ചേർത്ത സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളിതുവരെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒരു പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടായിട്ടില്ലാത്ത കുറ്റിയാടി പഞ്ചായത്തിലടക്കമുള്ള നിരവധി ബൂത്തുകൾ സർക്കാർ പൊലീസ് സഹായത്തോടെ പ്രശ്‌നബൂത്തുകളാക്കി മാറ്റിയിരിക്കയാണ്. അതെ സമയം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം അക്രമസംഭവങ്ങളുണ്ടായ ബൂത്തുകൾ ഇതിൽ നിന്നൊഴിവാക്കിയ നടപടിയിൽ ദുരൂഹതയുണ്ട്. ഈ നീക്കത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. എം.കെ.അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. കേളോത്ത് കുഞ്ഞമ്മദ് കുട്ടി, പി.പി.റഷീദ്, സി.സി. സൂപ്പി, സി.കെ.അബു, സി.കെ.കുഞ്ഞബ്ദുള്ള , പി.കെ.സുരേഷ്, ഒ.സി.അബ്ദുദുൾ കരിം ,എൻ.സി.കുമാരൻ, കെ.പി.അബ്ദുൾ മജീദ്, പി.പി.ആലിക്കുട്ടി, ശ്രീജേഷ് ഊരത്ത്, പി.പി.ദിനേശൻ, നൗഷാദ് കോവില്ലത്ത്, വി.പി.ജയ് സൽ, പി.പി.കുഞ്ഞമ്മദ്, മംഗലശ്ശേരി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു
പടം......
കെ.എം.ഷാജി എം.എൽ.എ.യുടെ തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം മുസ്ലിം ലീഗ് കുറ്റിയാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു