കോഴിക്കോട്: ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊടുവള്ളി നിയോജക മണ്ഡത്തിലെ മുഴുവൻ ബൂത്തുകളിലേക്കുമുള്ള ഇ.വി.എം, വി.വിപാറ്റ് മെഷീനുകൾ നാളെ രാവിലെ എട്ട് മണി മുതൽ കെ.എം.ഒ കൊടുവള്ളി ഹയർസെക്കൻഡറി സ്‌കൂളിൽ കമ്മീഷനിംഗ് ചെയ്യും. കമ്മീഷനിംഗിന് സ്ഥാനാർത്ഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യം ഉണ്ടാവണമെന്നും ഇതിനാവശ്യമായ പാസ് ഓഫീസിൽ നിന്ന് കൈപ്പറ്റണമെന്നും അസി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2370343.
വടകര ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലെ ഇവിഎം/ വിവിപാറ്റ് മെഷീനുകളുടെ കമ്മീഷനിംഗ് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ നടക്കും. മണ്ഡലത്തിലെ എല്ലാ സ്ഥാനാർത്ഥികളും നേരിട്ട് ഹാജരാകുകയോ അല്ലെങ്കിൽ രേഖാമൂലം 17 പ്രതിനിധികളെ ഹാളിലേക്ക് ചുമതലപ്പെടുത്തുകയോ ചെയ്യണമെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. ഹാളിലേയ്ക്കു പാസിനുളള അപേക്ഷ അന്നേ ദിവസം രാവിലെ 8.30 മുതൽ സ്വീകരിക്കും.