പേരാമ്പ്ര : കൊലപാതക രാഷ്ടീയവും അക്രമ രാഷ്ടീയവും അവസാനിപ്പിക്കുന്നതാവണം ഈ പൊതു തിരഞ്ഞെടുപ്പെന്ന് ആർഎംപി നേതാവ് കെ കെ രമ. കോൺഗ്രസ് സേവാദളിന്റെ അഭിഭാഷക സംഘടനയായ ഭാരത് ന്യായ സേവാ സംഘടൻ പേരാമ്പ്രയിൽ കൊലപാതക രാഷ്ടീയത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. അഖിലേന്ത്യാ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവും സേവാദൾ ദേശീയ ചെയർമാനുമായ ലാൽജി ദേശായി ഉദ്ഘാടനം ചെയ്തു. ബിഎൻഎസ്എസ് സംസ്ഥാന കൺവീനർ അഡ്വ. ബ്ലയ്‌സ് കെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ, കാസർകോട് പെരിയയിൽ കൊലചെയ്യപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, ശരത്‌ലാലിന്റെ അച്ഛൻ സത്യൻ, എടയന്നൂരിൽ കൊലചെയ്യപ്പെട്ട ശുഹൈബിന്റെ പിതാവ് മുഹമ്മദ്, ഫഹ്‌സിൽ മജീദ്, ബിഎൻഎസ്എസ് ദേശീയ കൺവീനർ അഡ്വ. കെ. രാജൻ, എസ്.കെ. അസൈനാർ, പി.ജെ. തോമസ്, ബാബു തത്തക്കാടൻ, പുതുക്കുടി അബ്ദുറഹിമാൻ, രാജൻ മരുതേരി, പി.പി. രാമകൃഷ്ണൻ, സത്യൻ കടിയങ്ങാട്, എം.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

പടം : ഭാരത് ന്യായ സേവാ സംഘടൻ പേരാമ്പ്രയിൽ സംഘടിപ്പിച്ച പരിപാടിയിൽ ആർ.എം.പി നേതാവ് കെ.കെ. രമ പ്രഭാഷണം നടത്തുന്നു.