കുന്ദമംഗലം: എലത്തൂർ, കുന്ദമംഗലം നിയോജക മണ്ഡലങ്ങളെ ഇളക്കിമറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ തിരഞ്ഞെടുപ്പു പര്യടനം. എലത്തൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ഇന്നലത്തെ പരിപാടി. കുന്ദമംഗലത്ത് റോഡ് ഷോയും നടന്നു. മാവൂരിൽ തുടങ്ങി കള്ളിക്കുന്നു വരെയായിരുന്നു റോഡ് ഷോ. പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് ഫ്ളാഷ് മോബ് നടന്നത്.
എലത്തൂർ മണ്ഡലത്തിലെ മോരിക്കരയിൽ ആദ്യ പരിപാടി. ഇവിടെ സ്വീകരണ ശേഷം കരിപ്പാകടവ് കുടുംബസംഗമത്തിൽ പങ്കെടുത്ത എം.കെ രാഘവൻ ബദിരൂർ, കൂടത്തുംപൊയിൽ, മൂട്ടോളി, കക്കോടി മുക്ക്, പട്ടിഞ്ഞാറ്റുംമുറി വഴി ചീരോട്ട് താഴംവരെ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു. അതുകഴിഞ്ഞ് ന്യൂബസാറിൽ വീണ്ടും കുടുംബസംഗമത്തിൽ. പിന്നീട് കാരാട്ട്താഴത്തിനു ശേഷം കുമ്മങ്ങോട്ടുതാഴത്ത് എലത്തൂർ മണ്ഡലം പരിപാടികൾക്കു സമാപനം. കൊന്നപ്പൂ മുതൽ ത്രിവർണ ഷോൾ വരെ നൽകി കുട്ടികൾ ഉൾപ്പെടെയുള്ളവർ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി.
ഉച്ചയ്ക്കു ശേഷം കൊടുവള്ളിയിൽ ചില വിവാഹ വീടുകളിൽ സന്ദർശനം. നാലു മണിയോടെ മാവൂരിൽനിന്നു റോഡ് ഷോയ്ക്കു തുടക്കം. കൂളിമാട്, നായർകുഴി, ചൂലൂർ, പാലക്കാടി, കട്ടാങ്ങൽ, കമ്പനിമുക്ക്, പിലാശേരി, പടനിലം, കുന്ദമംഗലം, കൊളാഴ്താഴം, പെരിങ്ങൊളം, കുറ്റിക്കാട്ടൂർ, പൂവാട്ടുപറമ്പ്, പെരുവയൽ, പെരുമണ്ണ, പുത്തൂർമഠം, പന്തീരാങ്കാവ്, കുന്നത്തുപാലം, കോന്തനാരി വഴി കള്ളിക്കുന്നിൽ സമാപനം. റോഡ് ഷോയ്ക്ക് യു.സി രാമൻ, സി. മാധവദാസ്, ഖാലിദ് കിളിമുണ്ട, പി.സി അബ്ദുൽ കരീം, ദനേശ് പെരുമണ്ണ, എ. ഷിയാലി, എ.ടി ബഷീർ, കെ. കേളുക്കുട്ടി, സി. മരക്കാരുട്ടി എന്നിവർ നേതൃത്വം നൽകി.