election-2019

കൽപ്പറ്റ: രാഹുൽഗാന്ധിയുടെ വയനാട്ടിലെ പ്രചാരണ പരിപാടികൾ ഇങ്ങനെ : രാവിലെ 8.40ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ നടത്തുന്ന പൊതുസമ്മേളനത്തിന് ശേഷം 9.50ഓടെ തിരുനെല്ലി ക്ഷേത്രത്തിന് സമീപം ഹെലികോപ്ടറിറങ്ങും. തുടർന്ന് 10.30 വരെ തിരുനെല്ലി ക്ഷേത്രദർശനവും ബലിതർപ്പണവും . 11 മണിക്ക് ബത്തേരിയിലെത്തുന്ന രാഹുൽഗാന്ധി സെന്റ്‌മേരീസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർന്ന് 1.10ന് തിരുവമ്പാടി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തിരുവമ്പാടിയിലെ സമ്മേളനത്തിന് ശേഷം 2.40ന് വണ്ടൂരിൽ നടക്കുന്ന പൊതുസമ്മേളനത്തിലും സംസാരിക്കും.

4.10ന് തൃത്താലയിൽ നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം അദ്ദേഹം 5.10ഓടെ കോയമ്പത്തൂർ വഴി ഡൽഹിക്ക് തിരിക്കും. 20, 21 തീയതികളിൽ പ്രിയങ്കാഗാന്ധിയും മണ്ഡലത്തിൽ പ്രചാരണത്തിനെത്തും. രാഹുൽഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കാൽലക്ഷം പേർ ബത്തേരിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും.