ബി.ടെക് പരീക്ഷാ കേന്ദ്രം
25ന് ആരംഭിക്കുന്ന ബി.ടെക് ഒന്ന്, രണ്ട് സെമസ്റ്റർ (2014, 2009 സ്കീം) പരീക്ഷകൾക്ക് താഴെ കൊടുത്ത കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവർ ബ്രാക്കറ്റിൽ കാണുന്ന കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.
പാലക്കാട് മുതുമട പിസാറ്റ് എൻജിനിയറിംഗ് കോളേജ് (പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ്), പാലക്കാട് മുണ്ടൂർ ആര്യനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (പാലക്കാട് അൽ അമീൻ എൻജിനിയറിംഗ് കോളേജ്), മഞ്ചേരി ഏറനാട് നോളേജ് സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് (മലപ്പുറം പട്ടിക്കാട് എം.ഇ.എ എൻജിനിയറിംഗ് കോളേജ്).
പുനർമൂല്യനിർണയ ഫലം
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബി.എ/ ബി.എ അഫ്സൽ - ഉൽ - ഉലമ/ ബി.എസ്.സി/ ബി.കോം/ ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയം/ സൂക്ഷ്മപരിശോധനാ ഫലം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ്/ എം.എ ഫിനാൻഷ്യൽ ഇക്കണോമിക്സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംഫിൽ ഇക്കണോമിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ.
ലൈബ്രറി പ്രവർത്തനം
കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ ലൈബ്രറി 20, 22, 24 തിയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവർത്തിക്കുക.