തിരുനെല്ലി: രാജീവ് ഗാന്ധിയുടെ ചിതാഭസ്മം പാപനാശിനിയിൽ നിമജ്ജനം ചെയ്തപ്പോൾ സഹകാർമികത്വം വഹിച്ചത് പയ്യന്നൂർ കരിവെള്ളൂർ പയ്യളിക ഇല്ലത്ത് ഗണേഷ് ഭട്ടതിരിയായിരുന്നു. അന്ന് മുഖ്യകർമ്മി ഗണേഷ് ഭട്ടതിരിയുടെ അച്ഛൻ ശങ്കരൻ ഭട്ടതിരിയായിരുന്നു. അച്ഛന്റെ പിതൃസ്മരണക്കായി രാഹുൽ ഗാന്ധി ഇന്നലെ ബലിതർപ്പണം നടത്തിയപ്പോൾ ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചത് ഗണേഷ് ഭട്ടതിരിയാണ്. ബലിതർപ്പണ ചടങ്ങിന് നേതൃത്വം വഹിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നതായി ഗണേഷ് ഭട്ടതിരി.